ശുഭ്മാൻ ഗില്ലിന് അവസരം നല്കൂ: ഹർഭജൻ
Thursday, February 13, 2020 12:11 AM IST
മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ശുഭ്മാൻ ഗില്ലിനെ ഒപ്പണറായി പരീക്ഷിക്കണമെന്ന് മുൻതാരം ഹർഭജൻ സിംഗ്. റിസർവ് ഓപ്പണറായി ടീമിൽ തുടരുന്ന ഗില്ലിന് ഇനിയെങ്കിലും അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മായങ്ക് ഓപ്പണർ സ്ഥാനത്ത് കഴിവ് തെളിയിച്ച കളിക്കാരനാണ്.
ഏകദിന പരന്പരയിൽ തിളങ്ങാതിരുന്നതിന്റെ പേരിൽ മായങ്കിനെ ഒഴിവാക്കരുത്. അവസരം കിട്ടിയപ്പോഴൊക്കെ മായങ്ക് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മായങ്കിനൊപ്പം ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കണമെന്നാണ് അഭിപ്രായം - ഹർഭജൻ പറഞ്ഞു.
അതേസമയം, മായങ്കിനൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കണമെന്ന് ഇന്ത്യൻ മുൻതാരം ദീപ് ദാസ് ഗുപ്ത പറഞ്ഞു. പൃഥ്വി ഷായ്ക്ക് കളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഗില്ലിനെ പരിഗണിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.