മുംബൈയെ അയ്യർ നയിക്കും
Tuesday, September 17, 2019 10:51 PM IST
മുംബൈ: ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ രാജ്യാന്തര താരം ശ്രേയസ് അയ്യർ നയിക്കും. കഴിഞ്ഞ വർഷം ടീമിനെ കിരീടത്തിലേക്ക് നയിച്ചതും ശ്രേയസ് അയ്യറായിരുന്നു. കഴിഞ്ഞ സീസണിനിടെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സൂര്യകുമാർ യാദവാണ് ഉപനായകൻ. ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയതിനെത്തുടർന്ന് വിലക്ക് നേരിടുന്ന കൗമാര ഓപ്പണർ പൃഥ്വി ഷായ്ക്ക് പകരം ജയ് ബിസ്റ്റയാണ് ഇത്തവണ മുംബൈയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
അതേസമയം, ഡൽഹിക്കായി സൂപ്പർ താരങ്ങളായ ശിഖർ ധവാൻ, ഋഷഭ് പന്ത്, നവ്ദീപ് സൈനി എന്നിവർ കളിക്കുമെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്.