മാർട്ടിനെസ് ട്രിക്കിൽ അർജന്റീന
Thursday, September 12, 2019 11:06 PM IST
സാൻ അന്റോണിയോ (യുഎസ്എ): രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ അർജന്റീനയ്ക്ക് ഏകപക്ഷീയ ജയം. സാൻ അന്റോണിയോയിൽ നടന്ന മത്സരത്തിൽ മെക്സിക്കോയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തി. ലൗതാറോ മാർട്ടിനെസിന്റെ ഹാട്രിക്കാണ് അർജന്റീനയുടെ മിന്നും ജയത്തിനു ഇന്ധനമേകിയത്.
17, 22, 39 മിനിറ്റുകളിലായിരുന്നു ഇരുപത്തിരണ്ടുകാരനായ മാർട്ടിനെസിന്റെ ഗോളുകൾ. ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന്റെ താരമാണ് മാർട്ടിനെസ്. ലിയോനാർഡോ പാരഡെസ് (33-പെനൽറ്റി) ആണ് അർജന്റീനയുടെ മറ്റൊരു ഗോൾ നേട്ടക്കാരൻ. അർജന്റീനയുടെ മുൻ പരിശീലകനായ ജെറാർഡൊ മാർട്ടിനോയുടെ കീഴിൽ തോൽവി അറിയാതെ 11 മത്സരങ്ങൾക്കുശേഷമായിരുന്നു മെക്സിക്കോ വീണത്.