ക്രെഡായ് കൊച്ചിക്ക് പുതിയ നേതൃത്വം
Monday, May 5, 2025 12:54 AM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) കൊച്ചിയുടെ പുതിയ ഭാരവാഹികളായി എഡ്വേര്‍ഡ് ജോര്‍ജ് (പ്രസിഡന്റ്), അനില്‍ വര്‍മ (സെക്രട്ടറി), കെ.ടി. മാത്യു (ട്രഷറര്‍), ജോസഫ് ജോണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ചുമതലയേറ്റു.
കൊച്ചി താജ് വിവാന്ത ഹോട്ടലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് ചടങ്ങിന് നേതൃത്വം നല്കി.
ക്രെഡായ് കേരള ചെയര്മാന് രവി ജേക്കബ്, ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.