ചെയര്മാന് മോള്‍ഡഡ് ഫര്‍ണിച്ചര്‍ പ്രീമിയം ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു
Saturday, May 3, 2025 1:23 AM IST
കൊച്ചി: ചെയര്മാന് മോള്‍ഡഡ് ഫര്‍ണിച്ചര്‍ പുതിയ പ്രീമിയം ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. വിപണി അവതരണം മന്ത്രി പി. രാജീവ് നിർവഹിച്ചു.
ബ്രാന്‍ഡ് അംബാസഡറും നടനുമായ രൺജി പണിക്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പി.എ. നജീബ് (ജനറല്‍ മാനേജര്‍ ഡിഐസി എറണാകുളം), ജോസഫ് പൈകട (കെഎസ്എസ്ഐഎ സ്റ്റേറ്റ് സെക്രട്ടറി), ബിജു കര്ണന് (നിറപറ ഗ്രൂപ്പ്), പ്രീതി പ്രകാശ് (മാനേജിംഗ് ഡയറക്ടര്‍, പറക്കാട്ട് ജ്വൽസ് ആൻഡ് റിസോർട്ട്സ്), രഞ്ജിത് കുമാര്‍, വി.കെ. ഗോപി, കെ.പി. രവീന്ദ്രന്, എ. അശോകന് (ചെയര്മാന് മോള്‍ഡഡ് ഫര്‍ണിച്ചേഴ്സ് മാനേജിംഗ് പാര്‍ട്ണർമാർ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചെയര്മാന് മോള്‍ഡഡ് ഫര്ണിച്ചേഴ്സിന്റെ ടഫന്‍ഡ് പ്ലാസ്റ്റ് ഉപയോഗിച്ച് നിര്‍മിച്ച പ്രീമിയം മോഡല്‍ ലാക്സോ ചെയര്‍, ആല്‍ഫ ആം ചെയര്‍, ആല്‍ഫ ആംലസ് ചെയര്‍ എന്നിവ ആയിരുന്നു പ്രധാന ആകര്‍ഷണം.
മികച്ച കരുത്ത്, ഈട്, പ്രവര്‍ത്തനക്ഷമത എന്നിവ ചെയര്മാന് ലാക്സോ ചെയേഴ്സ് വാഗ്ദാനം ചെയ്യുന്നു. ഇവ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഉപയോഗത്തിന് അനുയോജ്യമാണ്. കൂടാതെ കസേരയ്ക്കൊപ്പം മാച്ചിംഗ് ഫൂട്ട് റസ്റ്റും പില്ലോയും കോമ്പോ ആയി നല്കുന്നു.