ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് ചി​​ല്ല​​റ വി​​ല​​യെ (റീ​​ട്ടെ​​യിൽ ഇ​​ൻ​​ഫ്ളേ​​ഷ​​ൻ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ജ​​നു​​വ​​രി​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് കു​​റ​​ഞ്ഞു. അ​​ഞ്ചു​​മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​യ 4.31 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് കു​​റ​​ഞ്ഞ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മാ​​സ​​മാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് കു​​റ​​യു​​ന്ന​​ത്.

2024 ഡി​​സം​​ബ​​റി​​ൽ 5.22 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​ത് 5.1 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു.
2024 ഒ​​ക്ടോ​​ബ​​റി​​ൽ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് 14-മാ​​സ​​ത്തെ ഉ​​യ​​ര​​മാ​​യ 6.21 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ന​​വം​​ബ​​റി​​ൽ 5.48 ശ​​ത​​മാ​​നം. ഡി​​സം​​ബ​​റി​​ൽ 5.22 ശ​​ത​​മാ​​ന​​വും. ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഡി​​സം​​ബ​​റി​​ലെ 5.76 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 4.64 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കും ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ത് 4.58 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 3.87 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കും ക​​ഴി​​ഞ്ഞ​​മാ​​സം കു​​റ​​ഞ്ഞ​​ത് നേ​​ട്ട​​മാ​​യി.

ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല കു​​റ​​ഞ്ഞ​​താ​​ണ് പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് കു​​റ​​യാ​​ൻ കാ​​ര​​ണം. ഭ​​ക്ഷ്യോ​​ത്​​പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​പ്പെ​​രു​​പ്പം (ഫു​​ഡ് ഇ​​ൻ​​ഫ്ളേ​​ഷ​​ൻ) ഒ​​ക്ടോ​​ബ​​റി​​ൽ 15-മാ​​സ​​ത്തെ ഉ​​യ​​ര​​മാ​​യ 10.9 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ന​​വം​​ബ​​റി​​ൽ 9.04 ശ​​ത​​മാ​​ന​​വും ഡി​​സം​​ബ​​റി​​ൽ 8.39 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്ന ഭ​​ക്ഷ്യ​​വി​​ല​​പ്പെ​​രു​​പ്പം ജ​​നു​​വ​​രി​​യി​​ൽ 6.02 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് കു​​ത്ത​​നെ താ​​ഴ്ന്നു.


കേ​​ര​​ള​​ത്തി​​ന് 6.76%

ജ​​നു​​വ​​രി​​യി​​ൽ ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേക്കാ​​ൾ അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് മു​​ന്നി​​ൽ. കേ​​ന്ദ്ര സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ക​​ഴി​​ഞ്ഞ​​മാ​​സ​​ത്തെ ചി​​ല്ല​​റ വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം 6.76 ശ​​ത​​മാ​​ന​​വു​​മാ​​യി കേ​​ര​​ള​​മാ​​ണ് ഏ​​റ്റ​​വും മു​​ന്നി​​ൽ. ഒ​​ഡീ​​ഷ (6.05%), ഛത്തീ​​സ്ഗ​​ഡ് (5.85%), ഹ​​രി​​യാ​​ന (5.1%), ബി​​ഹാ​​ർ (5.06%) സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് അ​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ. 2.02 ശ​​ത​​മാ​​ന​​വു​​മാ​​യി ഡ​​ൽ​​ഹി​​യിലാ​​ണ് ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ല​​യ​​ക്ക​​റ്റ​​ത്തോ​​ത് ഉ​​ള്ള​​ത്. 2.22 ശ​​ത​​മാ​​ന​​വു​​മാ​​യി തെ​​ലു​​ങ്കാ​​ന​​യാ​​ണ് ര​​ണ്ടാ​മ​​ത്.