രൂപയ്ക്കു വീണ്ടും നഷ്ടം
Wednesday, February 12, 2025 11:21 PM IST
മുംബൈ: തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ആറു പൈസ നഷ്ടത്തിൽ 86.89 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ഡോളർ ശക്തിപ്പെടുകയും വിദേശ നിക്ഷേപകരുടെ തുടരുന്ന പി·ാറ്റവുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ മുന്നേറ്റത്തിലായിരുന്നു.
എന്നാൽ ഇന്ത്യൻ വിപണികളിലുണ്ടായ ചാഞ്ചാട്ടം രൂപയ്ക്കു തിരിച്ചടിയായി. 86.44 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. ഇത് ഉയർന്ന് 86.36ലും താഴ്ന്ന് 86.91ലുമെത്തി. ചൊവ്വാഴ്ച 63 പൈസ നേട്ടത്തിൽ 86.82ലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യൻ ഓഹരി വിപണികളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ ആറാം ദിനമാണ് ഇന്ത്യ വിപണികൾ നഷ്ടത്തിലാകുന്നത്. നിഫ്റ്റി 26.55 പോയിന്റ് ഇടിഞ്ഞ് 23,046.25ലും സെൻസെക്സ് 122.52 പോയിന്റ് നഷ്ടത്തിൽ 76,171.08ലുമാണ് ക്ലോസ് ചെയ്തത്.