ബ്ലൂഡാര്ട്ടില് ദീപാവലി ഓഫര്‍
Thursday, October 10, 2024 1:35 AM IST
കൊച്ചി: എക്സ്പ്രസ് എയര്‍ ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് പ്രൊവൈഡറായ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ലിമിറ്റഡ് ആഭ്യന്തര, അന്തര്‍ദേശീയ ദീപാവലി സമ്മാന ഷിപ്മെന്റുകള്‍ക്ക് പ്രത്യേക ഓഫര്‍ (ദീപാവലി എക്സ്പ്രസ്) പ്രഖ്യാപിച്ചു.
നവംബര്‍ രണ്ടുവരെ ഉപഭയോക്താക്കള്ക്ക് രണ്ടു മുതല്‍ 10 കിലോഗ്രാം വരെ ഭാരമുള്ള ആഭ്യന്തര ഷിപ്മെന്റിന് 40 ശതമാനം വരെയും മൂന്നു മുതല്‍ 25 വരെ കിലോഗ്രാം ഭാരമുള്ള അന്താരാഷ്ട്ര നോണ്‍ ഡോക്യുമെന്റ് ഷിപ്മെന്റുകള്‍ക്ക് 50 ശതമാനം വരെയും കിഴിവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.