ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന റേറ്റിംഗ്
Tuesday, October 8, 2024 10:34 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിംഗ് എഎ പ്ലസ്-പോസിറ്റീവില്‍നിന്ന് എഎഎ-സ്റ്റേബിള്‍ ആയി ക്രിസില്‍ ഉയര്‍ത്തി.
ബാങ്കിന്റെ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെയും സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകളുടെയും റേറ്റിംഗ് ക്രിസില്‍ എ1 പ്ലസ് ആയി നിലനിര്‍ത്തിയിട്ടുമുണ്ട്.
2024 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങളുടെ 77 ശതമാനവും രണ്ടുകോടി രൂപയ്ക്കു താഴെയുള്ളവയാണ്. സ്ഥിരനിക്ഷേപം പുതുക്കുന്നതിന്റെ നിരക്ക് ഏകദേശം 35 ശതമാനമാണ്.