നിധി കന്പനീസ് സംസ്ഥാന സമ്മേളനം നാളെ തൃശൂരിൽ
Saturday, October 5, 2024 3:52 AM IST
തൃശൂർ: നിധി കന്പനീസ് അസോസിയേഷന്റെ (എൻസിഎ) ആറാമതു സംസ്ഥാന വാർഷിക പൊതുസമ്മേളനം നാളെ രാവിലെ 11.30 മുതൽ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. ബിസിനസ് മീറ്റിംഗ്, ചർച്ച, ക്ലാസുകൾ എന്നിവ നടക്കും.
സംസ്ഥാനത്താകെ 1,450 നിധി കന്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപ്രകാരം പ്രവർത്തിക്കുന്ന 250 കന്പനികളാണു സംഘടനയിലുള്ളത്. ശരാശരി 12 ശതമാനം പലിശയാണ് നിധി കന്പനികൾ നൽകുന്നത്. 20 ശതമാനംവരെ പലിശ ഈടാക്കാൻ അനുവാദമുണ്ട്. ബാങ്ക് വായ്പകളിൽ പലിശനിരക്ക് കുറവാണെങ്കിലും മറ്റു സർവീസുകൾക്കു തുക ഈടാക്കുന്നുണ്ട്.
പലിശയിതര തുകകൂടി കണക്കിലെടുത്താൽ ഉയർന്ന പലിശയ്ക്കു സമമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ, ജനറൽ സെക്രട്ടറി എ.എ. സലീഷ്, വൈസ് പ്രസിഡന്റുമാരായ ഇ.എ. ജോസഫ്, എം.വി. മോഹനൻ, ട്രഷറർ പി.ബി. സുബ്രഹ്മണ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.