ആക്സിസ് ബാങ്കില്‍ ‘ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സ്’
Friday, October 4, 2024 3:54 AM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ‘ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സ്’ഓഫര്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്സ്, ലൈഫ് സ്റ്റൈൽ, ഇലക്ട്രോണിക്സ്, യാത്ര, ഡൈനിംഗ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഈ ഓഫറുകള്‍ ലഭിക്കും.
മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് 25 ശതമാനം വരെ കിഴിവുണ്ട്. ഓഫറുകള്‍ക്കുപുറമെ ബാങ്കിന്റെ ഗ്രാബ് ഡീല്‍സ് പ്ലാറ്റ്ഫോം വഴി അന്‍പതിലധികം ജനപ്രിയ ബ്രാന്‍ഡുകളിലും മുന്‍നിര ഇന്ത്യന്‍ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അധിക കാഷ്ബാക്കും ലഭിക്കും.