എൻപിഎസ് വാത്സല്യ ഫെഡറൽ ബാങ്കിലും
Sunday, September 29, 2024 2:48 AM IST
കൊച്ചി: കുട്ടികൾക്കുവേണ്ടിയുള്ള എൻപിഎസ് വാത്സല്യ (നാഷണൽ പെൻഷൻ സിസ്റ്റം വാത്സല്യ) പദ്ധതി ഫെഡറൽ ബാങ്കിൽ തുടങ്ങി. കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയിൽ കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്കു നിക്ഷേപം നടത്താം.
ആയിരം രൂപയാണു പദ്ധതിയിലേക്ക് പ്രതിവര്‍ഷം അടയ്ക്കേണ്ട കുറഞ്ഞ തുക. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻപിഎസ് അക്കൗണ്ട് ആക്കി മാറ്റിയെടുക്കാം.
കുട്ടികളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കുന്ന സുപ്രധാന ചുവടുവയ്പാണ് എൻപിഎസ് വാത്സല്യ പദ്ധതിയെന്ന് ഫെഡറൽ ബാങ്ക് കൺട്രി ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ പി.വി. ജോയ് പറഞ്ഞു.