ലിഫോക്കിന് മികച്ച സപ്പോര്‍ട്ടിംഗ് എന്‍ജിഒയ്ക്കുള്ള പുരസ്കാരം
Tuesday, August 6, 2024 12:33 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സപ്പോര്‍ട്ടിംഗ് എജിഒയ്ക്കുള്ള പുരസ്കാരം ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള (ലിഫോക്ക്)ഏറ്റുവാങ്ങി.
നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (നോട്ടോ) ഡല്‍ഹിയില്‍ സംഘടിപ്പിച്ച 14-ാമത് ദേശീയ അവയവദിനാചരണ ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലില്‍നിന്ന് ലിഫോക്ക് ചെയര്മാന് രാജേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി വിനു നായര്‍, ട്രഷറര്‍ ബാബു കുരുവിള എന്നിവര്‍ ഏറ്റുവാങ്ങി.
കരള്‍ മാറ്റിവയ്ക്കലിനു വിധേയരായവര്‍ക്കും കരള്ദാതാക്കള്ക്കും കരള്‍രോഗം ബാധിച്ചവര്‍ക്കും ആവശ്യമായ സഹായം നല്കി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരളയ്ക്ക് പുരസ്കാരം ലഭിച്ചത്.