രാജ്യത്ത് സ്വര്‍ണവ്യാപാരത്തില്‍ 35-40 ശതമാനംവരെ വര്‍ധന
Tuesday, July 30, 2024 12:31 AM IST
കൊച്ചി: കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് സ്വര്‍ണവ്യാപാരത്തില്‍ 35 മുതല്‍ 40 ശതമാനം വരെ താത്കാലിക വര്‍ധന.
കേരളത്തിലെ സ്വര്‍ണവ്യാപാരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,340 രൂപയും പവന് 50,720 രൂപയുമായി.
അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 55,000 രൂപയോളമാകും.