പവന് 2,200 രൂപ കുറഞ്ഞു
Wednesday, July 24, 2024 2:50 AM IST
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവു രേഖപ്പെടുത്തി.
ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിനു മുന്‍പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,745 രൂപയും പവന് 53,960 രൂപയുമാരുന്നു.
ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്.
സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495 രൂപയും പവന് 51,960 രൂപയുമായി.