സാമ്പത്തിക വളർച്ചയ്ക്കുള്ള നിർദേശങ്ങൾ : കെ. പോൾ തോമസ്
Wednesday, July 24, 2024 2:50 AM IST
സമഗ്രവും സുസ്ഥിരവുമായ സാമ്പത്തികവളർച്ചയ്ക്കുള്ള നിർദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
കൃഷി, സാമൂഹ്യനീതി, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, നഗരവികസനം, ഊർജസുരക്ഷയും പരിവർത്തനവും, എംഎസ്എംഇകൾ, സ്ത്രീ ശക്തീകരണം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ ഒൻപത് മേഖലകളിലാണു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
നൈപുണ്യ വികസന മേഖലയിലെ പരിശീലനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നതിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്