ബാങ്ക് ഓഫ് ബറോഡ ഫൗണ്ടേഷന് ദിനാഘോഷം
Saturday, July 20, 2024 11:48 PM IST
കൊച്ചി: 117-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ നാല് പുതിയ ശാഖകള്‍ ആരംഭിച്ചു. കൊല്ലം പത്തനാപുരം, തൃശൂര്‍ കുഴല്‍മന്ദം, എറണാകുളം തേവയ്ക്കല്‍, വയനാട് മാനന്തവാടി എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഫൗണ്ടേഷന് ഡേയുടെ ഭാഗമായി ഗവണ്മെന്റ് ആശുപത്രികളില്‍ വീല്‍ ചെയറുകള്‍, മരുന്നുകള്‍, ട്യൂബുകള്‍ എന്നിവ വിതരണം ചെയ്തു. തേവയ്ക്കല്‍ വിദ്യോദയ സ്കൂളിലെ ‘മധുര് ബനി’ എന്ന പഴത്തോട്ടത്തില്‍ വിവിധതരം ചെടികളുടെ തൈകള്‍ നട്ട് ഗ്രീന്‍ ഡ്രൈവ് കാന്പയിനും തുടക്കമിട്ടു.