കൊ​ച്ചി: പെ​ട്രോ​ളി​യം റി​ഫൈ​ന​റി​ക​ള്‍, ഹൗ​സിം​ഗ് എ​സ്റ്റേ​റ്റു​ക​ള്‍, ആ​ണ​വോ​ര്‍ജം, നി​ര്‍മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ക്ല​യ​ന്‍റു​ക​ള്‍ക്ക് മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍ഡ് പ്ലം​ബിം​ഗ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ഫാ​ല്‍ക്ക​ണ്‍ ടെ​ക്നോ​പ്രോ​ജ​ക്ട്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ എ​സ്എം​ഇ പ​ബ്ലി​ക് ഇ​ഷ്യു​വി​ന് ഇ​ന്ന് തു​ട​ക്കം.

എ​സ്എം​ഇ പ​ബ്ലി​ക് ഇ​ഷ്യു​വി​ല്‍ നി​ന്ന് 13.69 കോ​ടി രൂ​പ വ​രെ സ​മാ​ഹ​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. പ​ബ്ലി​ക് ഇ​ഷ്യു ഇ​ന്ന്് സ​ബ്‌​സ്‌​ക്രി​പ്ഷ​നാ​യി തു​റ​ന്ന് 21ന് ​അ​വ​സാ​നി​ക്കും. അ​പേ​ക്ഷ​യ്ക്കു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ട്ട് സൈ​സ് 1200 ഷെ​യ​റു​ക​ളാ​ണ്.


ഏ​റ്റ​വും കു​റ​ഞ്ഞ ഐ​പി​ഒ അ​പേ​ക്ഷാ തു​ക 1,10,400 രൂ​പ. പ​ബ്ലി​ക് ഇ​ഷ്യുവി​ന്‍റെ വ​രു​മാ​നം ക​മ്പ​നി​യു​ടെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​തി​ന് വി​നി​യോ​ഗി​ക്കും. കെ​ഫി​ന്‍ ടെ​ക്നോ​ള​ജി ലി​മി​റ്റ​ഡ് ആ​ണ് ഇ​ഷ്യു​വി​ന്‍റെ ലീ​ഡ് മാ​നേ​ജ​ര്‍.