വീണ്ടും എ സ്റ്റേബിള്‍ റേറ്റിംഗ്
Wednesday, May 22, 2024 12:52 AM IST
കൊച്ചി: മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി ഇന്‍ഫോ പാര്ക്കിന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ എ സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് റേറ്റിംഗ് ലഭിക്കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബാങ്കിംഗ് സൗകര്യത്തിന്റെ മാനദണ്ഡമാണ് ക്രിസില്‍ റേറ്റിംഗിന്റെ അടിസ്ഥാനമാക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മികച്ച പിന്തുണയാണ് ഇന്‍ഫോ പാര്‍ക്കിനെ ഈ നേട്ടത്തിലെത്താൻ സഹായിച്ചതെന്നു ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
മൂലധനം സ്വരൂപിക്കുന്നതിൽ കടബാധ്യത കുറഞ്ഞതും ഗുണകരമായി. സാമ്പത്തിക പ്രതിസന്ധി സാധ്യത മിതമായ നിരക്കില്‍ മാത്രമാണ് ഇന്‍ഫോ പാര്ക്കിലുള്ളതെന്ന് ക്രിസില്‍ വിലയിരുത്തി. ഭാവി വികസന പദ്ധതികളിലും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഇന്‍ഫോ പാര്‍ക്ക് പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മികച്ച നിലവാരം പുലര്‍ത്തുന്ന ഐടി ജീവനക്കാര്‍ പ്രാദേശികമായി തന്നെ ലഭ്യമാണെന്നത് ഇന്‍ഫോ പാര്‍ക്കിന്റെ മുതല്‍ക്കൂട്ടാണെന്നും സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍ഫോ പാര്‍ക്കിന്റെ ആകെയുള്ള സ്ഥലത്തിന്റെ 85 ശതമാനത്തിലും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.