മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഉള്ളൂർ ശാഖ ഉദ്ഘാടനം ചെയ്തു
Saturday, February 24, 2024 12:44 AM IST
തിരുവനന്തപുരം: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ തിരുവനന്തപുരത്തെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം ഉള്ളൂരിൽ എം. മുകേഷ് എംഎൽഎ നിർവഹിച്ചു. ഡയമണ്ട് ലോൺ സെക്ഷൻ ഉദ്ഘാടനം സിനിമാതാരം ആര്യ ബാബു നിർവഹിച്ചു.
ചെയർമാൻ ജിസോ ബേബി അധ്യക്ഷത വഹിച്ചു. ആദ്യ ലോൺ വിതരണം ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നാഷണൽ പ്രസിഡന്റ് പാളയം അശോകൻ നടത്തി. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ എൽ.എസ്. ആതിര ആദ്യ നിക്ഷേപം സ്വീകരിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ പത്ത് പേർക്ക് ധനസഹായവിതരണവും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തി. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷനിൽ ഓർത്തഡോക്സ് ദേവാലയത്തിന് എതിർവശം തേജസ് ടവറിലാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി ബ്രാഞ്ച് പ്രവർത്തിക്കുന്നത്.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തന അനുമതി ഉള്ളതും മെമ്പർമാരിൽനിന്നും നിക്ഷേപം സ്വീകരിക്കുവാനും മെമ്പർമാർക്ക് ലോൺ നൽകുവാനും അധികാരമുള്ള സ്ഥാപനമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിലും വേഗത്തിലും ഉടനടി ലോൺ ലഭ്യമാക്കുന്നു എന്നതാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രത്യേകത.
ഡോ. ബോബി ചെമ്മണ്ണൂർ പ്രൊമോട്ടർ ആയിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2022-2023 സാമ്പത്തിക വർഷത്തിൽ 540 കോടിക്കു മുകളിൽ ബിസിനസ് ചെയ്യുകയും 35000ൽപ്പരം മെമ്പർമാർക്ക് ലാഭവിഹിതം നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ 65000 ൽ പരം മെമ്പർമാരും 750 കോടിയിൽപരം രൂപയുടെ ബിസിനസും 600 ൽ കൂടുതൽ തൊഴിലാളികളുമുള്ള സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.