കെത്രിഎ കൊച്ചി സോണ്‍ വാര്‍ഷികം ആഘോഷിച്ചു
Saturday, December 2, 2023 1:09 AM IST
കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് (കെത്രിഎ)കൊച്ചി സോണിന്റെ ഇരുപതാം വാര്‍ഷികാഘോഷം എറണാകുളം രാമ വര്‍മ ക്ലബില്‍ നടന്നു.ചലച്ചിത്ര താരമായ ശ്രീകാന്ത് മുരളി മുഖ്യാതിഥിയായി.
മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സിന്റെ ഡയറക്ടറായ രാജു മേനോന്, വളപ്പില കമ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍സ് വളപ്പില, ഗൈഡ് അഡ്വര്‍ടൈസിംഗിന്റെ സീനിയര്‍ പാര്‍ട്ണറായ ഡോ. ടി.വിനയ് കുമാര്‍, ഓര്‍ഗാനിക് ബിപിഎസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന് എന്നിവരെ ആദരിച്ചു.