മൈജിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നാളെ മുതൽ
Wednesday, June 7, 2023 12:49 AM IST
കോഴിക്കോട്: ഹോം അപ്ലയൻസസ് ആൻഡ് ഡിജിറ്റൽ സ്റ്റോർ നെറ്റ് വർക്കായ മൈജിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ മുതൽ നടക്കും.
ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് മാനേജർ, ഷോറൂം സെയിൽസ് സ്റ്റാഫ് (മൊബൈൽ ഫോണ്, ലാപ്ടോപ്, ടിവി, എസി, ഹോം അപ്ലയൻസസ്, സ്മാൾ അപ്ലയൻസസ്, ക്രോക്കറി, മൊബൈൽ ഫോണ് അക്സസറീസ്), വെയർഹൗസ് ഗ്രൗണ്ട് സ്റ്റാഫ്/എക്സിക്യൂട്ടീവ്, മൊബൈൽ ഫോണ്/ഹോം അപ്ലയൻസസ് ടെക്നീഷ്യൻസ് തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഫോൺ: 79940066 22, 9745002266, 7306220077.