പുതിയ ഹുണ്ടായ് വെര്ണ വിപണിയിൽ
Thursday, March 23, 2023 12:47 AM IST
കൊച്ചി: ആറ് എയര് ബാഗുകള് ഉള്പ്പെടെ 30 സ്റ്റാന്ഡേര്ഡ് സുരക്ഷാ സംവിധാനങ്ങളും 26 നൂതന ഫീച്ചറുകളുമായി പുതിയ ഹുണ്ടായ് വെര്ണ അവതരിപ്പിച്ചു. 1.5 ലിറ്റര് പെട്രോള് മോഡലിന് 10,89,900 - 16,19,500 രൂപയും 1.5 ലിറ്റര് ടര്ബോ ജിഡി പെട്രോളിന് 14,83,500 -17,37,900 രൂപയുമാണ് വില. വലിയ വീല് ബെയ്സ്, ശക്തമായ എൻജിൻ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡലുകൾ എത്തുന്നത്.