യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകൾ സുരക്ഷിതം:ഫ്രഞ്ച് സെൻട്രൽ ബാങ്ക് മേധാവി
Monday, March 20, 2023 11:40 PM IST
പാരിസ്: ക്രെഡിറ്റ് സ്വീസിലെ പ്രശ്നങ്ങളോ അമേരിക്കയിലെ ബാങ്കുകളുടെ തകർച്ചയോ യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകളെ ബാധിച്ചിട്ടില്ലെന്നു ഫ്രാൻസ് സെൻട്രൽ ബാങ്ക് മേധാവിയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗണ്‍സിൽ അംഗവുമായ ഫ്രാൻസ്വാ വില്ലെറോയ് ഡി ഗൽഹൗ പറഞ്ഞു.
ഫ്രഞ്ച് ബാങ്കുകൾ വളരെ ഉറച്ചതാണെന്നും ഫ്രഞ്ച് ബാങ്കുകൾക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിസ് ബാങ്കായ യുബിഎസ് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കുന്നത് അദ്ദേഹം സ്വാഗതം ചെയ്തു, ഇത് മുഴുവൻ സാന്പത്തിക വ്യവസ്ഥയുടെയും സ്ഥിരത ഉറപ്പുനൽകാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ ഇടിഞ്ഞു. ക്രെഡിറ്റ് സ്യൂസിന്റെ ഓഹരി വില 63 ശതമാനത്തോളം തകർന്നു. യുബിഎസ് ഏറ്റെടുക്കൽ വിലയേക്കാൾ വളരെ താഴെയാണിത്.