വനിതാ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകും
Thursday, March 16, 2023 1:35 AM IST
കൊച്ചി: വനിതാ സംരംഭകർക്ക് സഹായവുമായി ”സ്കെയിൽ യുവർ സ്റ്റാർട്ട് അപ്പ്’ പദ്ധതിയുമായി എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ്. രാജ്യത്താകമാനമുള്ള വനിതാ സ്റ്റാർട്ടപ്പ് സംരംഭകരിലെ അർഹരായവർക്ക് സാമ്പത്തിക-വ്യവസായ പിന്തുണ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂലധന ഫണ്ടിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളാണ് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകുക. ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് http://www.eliteconnect.info സന്ദർശിക്കുക.