കാർഷികാവശിഷ്ടങ്ങളിൽ നിന്നും സസ്യജന്യ തുകൽ സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ടു
Monday, March 13, 2023 11:54 PM IST
തിരുവനന്തപുരം: കാർഷികാവശിഷ്ടങ്ങളിൽ നിന്നും സസ്യജന്യ തുകൽ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുൾപ്പെടെ മൂന്നു ധാരണാപത്രം ഒപ്പിട്ട് കേന്ദ്രസർക്കാർ സ്ഥാപനമായ സിഎസ്ഐആർനിസ്റ്റ്(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി). ഒരാഴ്ച നീണ്ടു നിൽക്കുന്ന വണ്‍വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയടക്കമുള്ള പങ്കാളികളുമായി ധാരണാപത്രം ഒപ്പിട്ടത്.