അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹനിശ്ചയം കഴിഞ്ഞു
Saturday, January 21, 2023 1:14 AM IST
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെയും റിലയന്‍സ് ഫണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനിയുടെയും മകന് അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നു.
മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. അനന്തും രാധികയും വര്‍ഷങ്ങളായി പരിചയക്കാരാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ രാധിക എന്‍കോര്‍ ഹെല്‍ത്ത്കെയറില്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.