എഎം നീഡ്സിനെ ഫാം ഫ്രഷ് സോണ്‍ ഏറ്റെടുത്തു
Thursday, September 22, 2022 11:14 PM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, പാല് വില്പന ആപ്പായ എഎം നീഡ്സിനെ ഏറ്റെടുത്തു.
പണമായും ഓഹരികളായും 15. 95 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുക്കല്‍. വിളവെടുത്ത് 16 മണിക്കൂറിനുള്ളില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ചെയ്യുന്നത്.
രണ്ടായിരത്തോളം കര്‍ഷകര്‍ ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലെ അഞ്ചു പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാകുന്നത്.