ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്
Thursday, August 4, 2022 11:57 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. കാറുകള്‍ക്ക് 60,000 രൂപ വരെയുള്ള ഓഫറുകളും മുന്‍ഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചത്. ഫിനാന്‍സ് പദ്ധതികള്‍ക്കായി ടാറ്റ മോട്ടോഴ്സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ധാരണയിലെത്തിയിട്ടുണ്ട്.
95 ശതമാനം വരെ റോഡ് ഫിനാന്‍സും ഏഴു വര്‍ഷത്തെ ലോണ്‍ കാലാവധിയും പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ കേരളം പ്രധാന വിപണിയാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന് അംബ പറഞ്ഞു.