കേന്ദ്രസർക്കാരിന് ആർബിഐ വക 30,307 കോടി രൂപ
Saturday, May 21, 2022 1:01 AM IST
മുംബൈ: കേന്ദ്രസർക്കാരിന് 30,307 കോടി രൂപ ലാഭവിഹിതമായി നല്കാൻ ആർബിഐയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നല്കി.
സാന്പത്തിക മൂലധനത്തിൽനിന്ന് ആക്സ്മിക പ്രതിസന്ധികൾ നേരിടാനായി നീക്കിവയ്ക്കുന്ന മൂലധന നിധി അനുപാതം ( കണ്ടിൻജൻസി റിസ്ക് ബഫർ) 5.50 ശതമാനമായി നിലനിർത്താനും തീരുമാനമായി.
മുൻ വർഷം ആർബിഎെ കേന്ദ്രസർക്കാരിന് 99,122 കോടി രൂപയുടെ ലാഭവിഹിതം നല്കിയിരുന്നു.