ഓണ്‍ലൈൻ ഗെയിം, കാസിനോ: ജിഎസ്ടി 28 ശതമാനമാകും
ഓണ്‍ലൈൻ ഗെയിം, കാസിനോ: ജിഎസ്ടി 28 ശതമാനമാകും
Thursday, May 19, 2022 2:05 AM IST
മും​​​ബൈ: കാ​​​സി​​​നോ​​​ക​​​ൾ, ഓ​​​ണ്‍ലൈ​​​ൻ ഗെ​​​യിം​​​ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ൾ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്താ​​​ൻ നി​​​യോ​​​ഗി​​​ത​​​രാ​​​യ മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ത്തി​​​യാ​​​യി.

ഓ​​​ണ്‍ലൈ​​​ൻ ഗെ​​​യിം​​​ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ നി​​​ല​​​വി​​​ലെ 18 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി 28 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം, മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍റാ​​​ഡ് സാം​​​ഗ്മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി ഐ​​​ക​​ക​​​ണ്ഠ്യേ​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ഈ ​​​മാ​​​സം ആ​​​ദ്യം ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലും സ​​​മി​​​തി​​​യി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും ഈ ​​​നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടു യോ​​​ജി​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.


സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​​ൻ​​​ത​​​ന്നെ കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നു കൈ​​​മാ​​​റു​​​മെ​​​ന്നും വ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു​​വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും സാ​​​ഗ്മ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യി​​​ലാ​​​ണു ജി​​​എ​​​സ്ടി നി​​​ര​​​ക്ക് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.