ഇഎംഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കി എസ്ബിഐ
Wednesday, December 1, 2021 11:09 PM IST
മുംബൈ: തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഇടപാടുകൾക്ക് എസ്ബിഐ പ്രോസസിംഗ് ഫീ ഈടാക്കിത്തുടങ്ങി. 99 രൂപയും നികുതിയുമാണ് ഇതിനായി എസ്ബിഐ കാർഡ് ഉടമകളിൽനിന്ന് ഈടാക്കുക.
ഓരോ ഇടപാടിനും കാർഡ് ഉടമയിൽനിന്ന് നിശ്ചിത തുക പലിശ ഈടാക്കുന്നതിനു പുറമേയാണിത്. ഡിസംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നതായി എസ്ബിഐ ഇ-മെയിലൂടെ അറിയിച്ചിട്ടുണ്ട്.കടകളിൽനിന്നും ഇ-കൊമേഴ്സ് സൈറ്റുകളിൽനിന്നുമുള്ള ഇടപാടുകൾക്ക് ഇതു ബാധകമാണ്.
ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടാപാടുകൾക്കും പ്രോസസിംഗ് ഫീ ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഇംഎംഐ ഇടപാട് വിജയകരമായില്ലെങ്കിൽ പ്രോസസിംഗ് ഫീ തിരികെ ലഭിക്കുന്നതാണ്.