ഐസിഐസിഐയില്‍ പുതിയ സമ്പാദ്യപദ്ധതി
Wednesday, February 17, 2021 12:16 AM IST
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ‘ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടു മാറോ’ എന്ന പേരില്‍ പുതിയ സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. ലക്ഷ്യാധിഷ്ഠിത സേവിംഗ്സ് പദ്ധതിയുടെ മൂന്നു വിഭാഗങ്ങളില്‍ പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് യോജിച്ചതു തെരഞ്ഞെടുക്കാം.