കാളക്കുതിപ്പ് തുടരുന്നു
കാളക്കുതിപ്പ്  തുടരുന്നു
Sunday, October 11, 2020 11:58 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു

ബു​​ള്ളി​​ഷ് ട്രെ​​ൻ​ഡ് നി​​ല​​നി​​ർ​​ത്തി ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ ഒ​​രി​​ക്ക​​ൽകൂ​​ടി നി​​ക്ഷേ​​പ​​ക​​രെ ആ​​വേ​​ശ​​ത്തി​ന്‍റെ കൊ​​ടു​​മു​​ടി​​യി​​ലേ​​ക്ക് അ​​ടു​​പ്പി​​ക്കു​​ന്നു. നാ​​ലു ശ​​ത​​മാ​​നം പ്ര​​തി​​വാ​​ര​നേ​​ട്ടം സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും സ്വ​​ന്ത​​മാ​​ക്കി, വീ​​ണ്ടും നാ​​ല് ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നാ​​ൽ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് വി​​പ​​ണി​​ക്ക് പു​​തു​​ക്കാ​​നാ​​വും.

രാ​​ജ്യം ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഒ​​രു​​ങ്ങ​​വേ വി​​ദേ​​ശ​നി​​ക്ഷേ​​പം തു​​ട​​ർ​​ന്നാ​​ൽ മാ​​സ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഇ​​ന്ത്യ​​ൻ വി​​പ​​ണി റി​ക്കാ​​ർ​​ഡി​​ലേ​​ക്ക് പ്ര​​വേ​​ശി​ക്കും. കേ​​ന്ദ്ര​ബാ​​ങ്ക് ധ​​ന​​ന​​യ അ​​വ​​ലോ​​ക​​ന​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യു​​ടെ ഉ​​ന്ന​​മ​​നം ല​​ക്ഷ്യ​​മാ​​ക്കി ന​​ട​​ത്തി​​യ നീ​​ക്ക​​ങ്ങ​​ൾ ഓ​​ഹ​​രി വി​​പ​​ണി​​ക്കും അ​​നു​​കൂ​​ല​​മാ​​വും.

പ​​ലി​​ശ നി​​ര​​ക്കു​​ക​​ളി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് മാ​​റ്റം വ​​രു​​ത്തി​​യി​​ല്ലെ​​ങ്കി​​ലും ഭ​​വ​​ന​​വാ​​യ്പാ​നി​​ര​​ക്കു​​ക​​ളി​​ലെ ഭേ​​ദ​​ഗ​​തി​​ക​​ൾ ബാ​​ങ്കി​​ങ്, റി​​യ​​ൽ എ​​സ്റ്റേ​​റ്റ് , ഹൗ​​സി​​ങ് മേ​​ഖ​​ല​​ക​​ൾ​​ക്ക് നേ​​ട്ട​​മാ​​വും. പ​​ണ​​ത്തി​​ന്‍റെ ല​​ഭ്യ​​ത വ​​ർ​ധി​​പ്പി​​ക്കാ​​ൻ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന ആ​​ർ​ബി​ഐ​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ വ​​രും​ദി​​ന​​ങ്ങ​​ളി​​ൽ ഓ​​ഹ​​രി​വി​​പ​​ണി​​യെ ആ​​വേ​​ശം കൊ​​ള്ളി​​ക്കും.

പ​​ത്തു പ്ര​​വ​ൃ​​ത്തിദി​​ന​​ങ്ങ​​ളി​​ൽ ഒ​​മ്പ​​തി​​ലും നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് വി​​പ​​ണി. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ നി​​ഫ്റ്റി 1000 പോ​​യി​​ന്‍റും സെ​​ൻ​​സെ​​ക്സ് 3000 പോ​​യി​ന്‍റും​ കു​​തി​​ച്ചു. പി​​ന്നി​​ട്ട​​വാ​​രം നി​​ഫ്റ്റി 497 പോ​​യി​ന്‍റും സെ​​ൻ​​സെ​​ക്സ് 1812 പോ​​യി​ന്‍റും​ക​​യ​​റി.

നി​​ഫ്റ്റി നാ​​ല് മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന റേ​​ഞ്ചി​​ലാ​​ണ്. 11,417ൽ ​​ഓ​​പ്പ​​ൺ ചെ​​യ്ത നി​​ഫ്റ്റി 11,938 വ​​രെ ഉ​​യ​​ർ​​ന്നു, സൂ​​ചി​​ക 12,000 പോ​​യി​​ന്‍റി​ലെ നി​​ർ​​ണാ​​യ​​ക പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. വാ​​രാ​​ന്ത്യം സൂ​​ചി​​ക 11,914 പോ​​യി​​ന്‍റി​ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ ത​​ട​​സം 12,084 പോ​​യി​​ന്‍റി​ലാ​​ണ്. ഈ ​​പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്താ​​ൽ സൂ​​ചി​​ക ല​​ക്ഷ്യ​​മി​​ടു​​ക 12,254 പോ​​യി​​ന്‍റാ​വും. നി​​ക്ഷേ​​പ​​ക​​ർ ഉ​​റ്റു​നോ​​ക്കു​​ന്ന​​ത് റി​​ക്കാ​ർ​​ഡാ​​യ 12,430നെ​​യാ​​ണ്. ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ന്നാ​​ൽ 11,598 ലും 11,282 ​​പോ​​യി​ന്‍റി​ലും സ​​പ്പോ​​ർ​​ട്ടു​​ണ്ട്. നി​​ഫ്റ്റി അ​​തി​​ന്‍റെ 21, 50, 100 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​ക്ക് മു​​ക​​ളി​​ൽ നീ​​ങ്ങു​​ന്ന​​ത് ബു​​ൾ ഇ​​ട​​പാ​​ടു​​കാ​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തി.


വി​​പ​​ണി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​ഡ്, പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എ​ആ​​ർ എ​​ന്നി​​വ ബു​​ള്ളി​​ഷ് ട്ര​​ൻ​ഡി​ലാ​​ണ്. അ​​തേ​സ​​മ​​യം ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് ആ​​ർ​എ​​സ്ഐ ​തു​​ട​​ങ്ങി​​യ​​വ ഓ​​വ​​ർ​ബോ​​ട്ട് മേ​​ഖ​​ല​​യി​​ലാ​​യ​തി​നാ​​ൽ ഫ​​ണ്ടു​​ക​​ൾ ഏ​​തു നി​​മി​​ഷ​​വും ലാ​​ഭ​​മെ​​ടു​​പ്പി​​നു​നീ​​ക്കം ന​​ട​​ത്താം. അ​​തേ​സ​​മ​​യം ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ൽ​​ക്കു​​വോ​​ളം ഓ​​രോ തി​​രു​​ത്ത​​ലും നി​​ക്ഷേ​​പ​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക്കാ​​ൻ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ശ്ര​​മം ന​​ട​​ത്താ​​മെ​​ന്ന​​തു തി​​രി​​ച്ചു​വ​​ര​​വി​​നു ശ​​ക്തി പ​​ക​​രാം.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 38,697 പോ​​യി​ന്‍റി​ൽ​നി​​ന്ന് മി​​ക​​വോ​​ടെ​​യാ​​ണ് ട്രേ​​ഡിം​ഗ് ആ​​രം​​ഭി​​ച്ച​​ത്. സെ​​ൻ​​സെ​​ക്സ് ഒ​​രു വേ​​ള 40,000 പോ​​യി​ന്‍റി​ലെ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് 40,585വ​​രെ ഉ​​യ​​ർ​​ന്ന​ശേ​​ഷം ക്ലോ​​സിം​ഗി​​ൽ 40,509 ലാ​​ണ്. വി​​പ​​ണി ഉ​​റ്റു​നോ​​ക്കു​​ന്ന​​തു 41,123- 41,737നെ​​യാ​​ണ്. ഇ​​തു മ​​റി​​ക​​ട​​ന്നാ​​ൽ സ​​ർ​​വ​​കാ​​ല റി​ക്കാ​ർ​​ഡാ​​യ 42,273വ​​രെ സ​​ഞ്ച​​രി​​ക്കാം. ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​നു​ നീ​​ക്കം ന​​ട​​ന്നാ​​ൽ 39,357 പോ​​യി​​ന്‍റി​​ൽ സ​​പ്പോ​​ർ​​ട്ടു​​ണ്ട്.

വി​​ദേ​​ശ ഫ​​ണ്ടു​​ക​ൾ ഈ ​​മാ​​സം 5510.14 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി വാ​​ങ്ങി. അ​​തേ​സ​​മ​​യം ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ഈ ​​കാ​​ല​​യ​​ള​​വി​​ൽ 2200 കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​വു​​ന്ന​​ത്. വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ ഡോ​​ള​​റി​​ന് മു​​ന്നി​​ൽ രൂ​​പ​​യു​​ടെ മൂല്യം 73.34ൽനി​​ന്ന് 73.03ലേ​​ക്കു ശ​​ക്തി​​പ്രാ​​പി​​ച്ചു.

രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ മു​​ന്നേ​​റി. ബാ​​ര​​ലി​​ന് 37 ഡോ​​ള​​റി​​ൽ​നി​​ന്ന് എ​​ണ്ണ​വി​​ല 41.40 ഡോ​​ള​​റാ​​യി. സ്വ​​ർ​​ണ​വി​​ല​​യി​​ൽ ശ​​ക്ത​​മാ​​യ ചാ​​ഞ്ചാ​​ട്ടം. ട്രോ​​യ് ഔ​​ൺ​​സി​​ന് 1893 ഡോ​​ള​​റി​​ൽ​നി​​ന്ന് 1870ലേ​​ക്കു ത​​ള​​ർ​​ന്നെ​ങ്കി​​ലും പി​​ന്നീ​​ടു​ക​​രു​​ത്തു കാ​​ണി​​ച്ച് 1929 ഡോ​​ള​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.