‘കൂടെ’ആരംഭിച്ചു
Friday, October 9, 2020 12:30 AM IST
കൊച്ചി: മലയാളം യൂട്യൂബ് ക്രിയേറ്റർമാരുടെ വിഡിയോകളും മറ്റു ജനപ്രിയവിഡിയോകളുമെല്ലാം ഒരു കുടക്കീഴിൽഅവതരിപ്പിക്കുന്ന “കൂടെ” ഒടിടി പ്ലാറ്റ്ഫോമിന് തുടക്കമായി. രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോമായ ഐസ്ട്രീം.കോം -ന്റെ നിർമാതാക്കളായ സ്റ്റുഡിയോ മോജോ പ്രൈവറ്റ് ലിമിറ്റഡ് ആണ് കൂടെയുടെയും സൃഷ്ടാക്കൾ.
മലയാളികളുടെ അഭിരുചിക്കനുസൃതമായാണ് കൂടെയുടെ ഉള്ളടക്കങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് നിർമാതാക്കൾ പറയുന്നു.മലയാളത്തിലെ മുൻനിര യൂട്യൂബ് ക്രിയേറ്റർമാരിൽ നിന്നുള്ള വിഡിയോകൾ കൂടെയിൽ ലഭ്യമാകുമെന്ന് സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു.