യെസ് ബാങ്കിന് അറ്റാദായ വീഴ്ച
Wednesday, July 29, 2020 12:26 AM IST
മുംബൈ: നടപ്പുസാന്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ യെസ് ബാങ്കിന് അറ്റാദായ ഇടിവ്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 60.05 ശതമാനം താഴ്ചയോടെ 45.44 കോടി രൂപയായാണ് അറ്റാദായം കുറഞ്ഞത്. 113.76 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ പാദത്തിലെ അറ്റാദായം. കന്പനിയുടെ അറ്റപലിശ വരുമാനം 1908 കോടിയായി താണു. കഴിഞ്ഞ വർഷം ഏപ്രിൽ- ജൂണ്‍ കാലയളവിൽ 2281 കോടി രൂപയായിരുന്നു അറ്റപലിശ വരുമാനം.