ട്രൂ​ കോ​ള​ർ ഉ​പ​യോക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; നി​ഷേ​ധി​ച്ചു ക​ന്പ​നി
ട്രൂ​ കോ​ള​ർ ഉ​പ​യോക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ  ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; നി​ഷേ​ധി​ച്ചു ക​ന്പ​നി
Wednesday, May 27, 2020 11:35 PM IST
മും​​​ബൈ: ട്രൂ ​​​​കോ​​​​ള​​​​ർ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​യ 4.75 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡാ​​​​ർ​​​​ക്ക് വെ​​​​ബ്ബി​​​​ൽ വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഓ​​​​ണ്‍​ലൈ​​​​ൻ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ്സ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സൈ​​​​ബി​​​​ൾ ആ​​​​ണ് ബ്ലോ​​​​ഗ് പോ​​​​സ്റ്റി​​​​ലൂ​​​​ടെ വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. 1,000 യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​ണ് (​ഏ​​​ക​​​ദേ​​​ശം 75,700 രൂ​​​പ) ഇ​​​​ത്ര​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വി​​​​ല​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബ്ലോ​​​​ഗ് പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഉ​​​​പ​​​​യോ​​​​ക്താ​​​ക്ക​​​​ളു​​​​ടെ മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​ർ, സ്ഥ​​​​ലം, മൊ​​​​ബൈ​​​​ൽ നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക്, ഫേ​​​​സ്ബു​​​​ക്ക് ഐ​​​ഡി തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പു​​​​റ​​​​ത്താ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ട്രൂ​​ ​​കോ​​​​ള​​​​ർ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും ഏ​​​​റ്റവും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യാ​​​​ണ് സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ട്രൂ​​ ​​കോ​​​​ള​​​​ർ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.