ഓള്- ഇന്‍-വണ്‍ ആപ്ലിക്കേഷനുമായി കേരളീയ സ്റ്റാര്‍ട്ടപ് ബിറ്റില്‍
Friday, February 21, 2020 11:16 PM IST
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പായ ബിറ്റില്‍ ഇന്റഗ്രേറ്റഡ് ടെക്നോളജി ബഹുമുഖങ്ങളായ സേവനങ്ങള്‍ നല്കുന്ന ബിറ്റില്‍ എന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കി.
ഹൈബ്രിഡ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ്, സെര്‍ച്ച് എന്ജിന്, സോഷ്യല്‍ ഷോപ്പിംഗ്, ഷെയറിംഗ് ഇക്കണോമി, ഓണ്‍ലൈന്‍ പ്രശസ്തി, സിആര്‍എം, ഡേറ്റാ അനാലിറ്റിക്സ്, സാമൂഹ്യസേവനം, വിനോദം, സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഏഴു വര്‍ഷത്തെ ഗവേഷണ-വികസനത്തിലൂടെ ബിറ്റില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. അഭിമന്യു പറഞ്ഞു. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ഹൈബ്രിഡ് വകഭേദങ്ങളില്‍ ഒരാഴ്ചയ്ക്കകം ലഭ്യമാകുന്ന ബിറ്റിലിന്റെ പൂര്‍ണരൂപവും സേവനങ്ങളും ഏതാനും ദിവസങ്ങള്‍ക്കകം യൂറോപ്പ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും.
വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്പെടുംവിധമാണ് ബിറ്റിലിന്റെ രൂപകല്പ്പനയെന്ന് ഡയറക്ടറായ സുനില്‍ നടേശന് പറഞ്ഞു. തൊഴില്‍പരമായും വിനോദപരമായും ഉപകാരപ്പെടുന്നതും സൗജന്യവും ഫീസുള്ളതുമായ വിവിധ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.