എച്ച്എസ്ബിസി 35,000 ജോലിക്കാരെ കുറയ്ക്കും
Tuesday, February 18, 2020 11:57 PM IST
ല​ണ്ട​ൻ: എ​ച്ച്എ​സ്ബി​സി അ​ടു​ത്ത മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 35,000 ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കും. ഇ​പ്പോ​ഴ​ത്തെ 2.35 ല​ക്ഷ​ത്തി​ൽ​നി​ന്നു ര​ണ്ടു​ല​ക്ഷ​ത്തി​ലേ​ക്കു 2022 -ഓ​ടെ ജീ​വ​ന​ക്കാ​രു​ടെ സം​ഖ്യ കു​റ​യ്ക്കു​മെ​ന്ന് ഇ​ട​ക്കാ​ല ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് നോ​യൽ ക്വീ​ൻ പ​റ​ഞ്ഞു. 64 രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കാ​ണ് എ​ച്ച്എ​സ്ബി​സി. ബ്രി​ട്ട​നി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ പേ​രെ ഒ​ഴി​വാ​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.