നിക്ഷേപകർക്ക് ആവേശമായി വിപണിയിൽ കാളക്കുതിപ്പ്
Monday, September 23, 2019 12:55 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ഓ​ഹ​രി​സൂ​ചി​ക വാ​രാ​ന്ത്യം ബു​ൾ ത​രം​ഗ​ത്തി​ൽ നൃ​ത്ത​മാ​ടി​യ​പ്പോ​ൾ വി​ദേ​ശ ഫ​ണ്ടു​ക​ൾ കാ​ഴ്ച​ക്കാ​രാ​യി മാ​റി. പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​ൻ വെ​ള്ളി​യാ​ഴ്ച ബോം​ബെ സെ​ൻ​സെ​ക്സി​നാ​യി. മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച 38,385 പോ​യി​ന്‍റി​ലെ പ്ര​തി​രോ​ധ​ത്തി​ന് കേ​വ​ലം ഏ​ഴ് പോ​യി​ന്‍റ് അ​ക​ലെ 38,378 വ​രെ സൂ​ചി​ക സ​ഞ്ച​രി​ച്ചു. അ​പ്ര​തീ​ക്ഷി​ത കു​തി​ച്ചു​ചാ​ട്ടം നി​ഫ്റ്റി​യെ​യും ആ​വേ​ശം കൊ​ള്ളി​ച്ചു. നി​ഫ്റ്റി 198 പോ​യി​ന്‍റും സെ​ൻ​സെ​ക്സ് 629 പോ​യി​ന്‍റും പ്ര​തി​വാ​ര​നേ​ട്ട​ത്തി​ലാ​ണ്.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ ഇ​ന്നും നാ​ളെ​യും സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ നി​ർ​ണാ​യക​മാ​വും. പി​ന്നി​ട്ട​വാ​രം അ​വ​ർ കേ​വ​ലം 35 കോ​ടി രൂ​പ മാ​ത്ര​മാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​ല്പ​ന​യ്ക്ക് മു​ൻ​തൂ​ക്കം ന​ല്കു​ന്ന വി​ദേ​ശ ഒ​പ്പ​റേ​റ്റ​ർ​മാ​ർ പോ​യ വാ​രം 3,375 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഈ ​മാ​സം അ​വ​രു​ടെ മൊ​ത്തം വി​ല്പ​ന 8,191 കോ​ടി രൂ​പ​യാ​ണ്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച ഒ​റ്റ ദി​വ​സം ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 3,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ഇ​തോ​ടെ ഈ ​മാ​സം ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പം 11,000 കോ​ടി രൂ​പ​യി​ലെ​ത്തി.

ഡെ​റി​വേ​റ്റീ​വ് മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച സെ​പ്റ്റം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റാ​ണ്. ഇ​ന്നും നാ​ളെ​യും വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന​ത് ഷോ​ട്ട് ക​വ​റിം​ഗി​ന് ഫ​ണ്ടു​ക​ൾ ത​യാ​റാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ക​വ​റിം​ഗി​ന് ഇ​റ​ങ്ങി​യാ​ൽ സൂ​ചി​ക വീ​ണ്ടും കു​തി​ച്ചുചാ​ടും. എ​ന്നാ​ൽ, ഒ​ക്‌​ടോ​ബ​ർ സീ​രീസി​ലേ​ക്ക് പൊ​സി​ഷ​നു​ക​ൾ റോ​ൾ ഓ​വ​റി​നും അ​വ​ർ നീ​ക്കം ന​ട​ത്താം.

ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ ച​ല​ന​ങ്ങ​ൾ വാ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ച്ചു. സൗ​ദി​ക്കു നേ​രേയു​ണ്ടാ​യ ആ​ക്ര​മ​ണം എ​ണ്ണ​വി​ല ചൂ​ടു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. എ​ണ്ണ​വി​ല 60 ഡോ​ള​റി​ൽ​നി​ന്ന് മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 67 ഡോ​ള​റി​ലെ പ്ര​തി​രോ​ധ​വും ത​ക​ർ​ത്ത് 69 ഡോ​ള​ർ വ​രെ ക​യ​റി. വാ​രാ​ന്ത്യം 64.64 ഡോ​ള​റി​ലാ​ണ്. രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ പി​ന്നി​ട്ട വാ​രം എ​ണ്ണ​വി​ല ഏ​ഴു ശ​ത​മാ​നം ക​യ​റി. ജ​നു​വ​രി​ക്കു ശേ​ഷം ഇ​ത്ര ശ​ക്ത​മാ​യ പ്ര​തി​വാ​ര കു​തി​പ്പ് ആ​ദ്യ​മാ​ണ്.
യു​എ​സ് ഫെ​ഡ് റി​സ​ർ​വ് ക​ഴി​ഞ്ഞ ദി​വ​സം പ​ലി​ശ​നി​ര​ക്കി​ൽ കു​റ​വു​വ​രു​ത്തി. പ​ലി​ശ 25 ബേ​സി​സ് പോ​യി​ന്‍റാ​ണ് കു​റ​ച്ച​ത്. വ​ർ​ഷാ​ന്ത്യ​ത്തി​നു മു​ന്പ് വീ​ണ്ടും പ​ലി​ശ​യി​ൽ ഇ​ള​വു​ക​ൾ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളും തെ​ളി​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ലി​ശ​നി​ര​ക്ക് അ​വ​ർ നാ​ലു ത​വ​ണ ഉ​യ​ർ​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്ക് നീ​ക്കം ഡോ​ള​ർ സൂ​ചി​ക​യ്ക്കു ക​രു​ത്താ​കും. അ​തേ​സ​മ​യം, ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തെ പി​ടി​ച്ചു​നി​ർ​ത്തു​മെ​ന്ന​ത് ഇ​ന്ത്യ​ൻ രൂ​പ​യ്ക്കു നേ​ട്ട​മാ​വും. ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യെ സാ​ന്പ​ത്തി​ക​മേ​ഖ​ല പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം വാ​രാ​ന്ത്യം ക​രു​ത്തു കാ​ണി​ച്ചു. വി​നി​മ​യ​നി​ര​ക്ക് 71.01ൽ​നി​ന്ന് 71.96 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 71.05ലാ​ണ്. നി​കു​തി ഘ​ട​ന​യി​ൽ വ​രു​ത്തി​യ മ​റ്റ​ങ്ങ​ൾ വി​ദേ​ശ​നി​ക്ഷേ​പം ഉ​യ​ർ​ത്താം. ഇ​തി​നി​ടെ പ​ലി​ശ​നി​ര​ക്കു​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​ക​ൾ​ക്കു റി​സ​ർ​വ് ബാ​ങ്ക് ഒ​രു​ങ്ങു​മെ​ന്ന സൂ​ച​ന​ക​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ ഷോ​ട്ട് പൊ​സി​ഷ​നു​ക​ൾ കു​റ​യ്ക്കാ​ൻ പ്രേ​രി​പ്പി​ച്ചാ​ൽ രൂ​പ 70.46ലേ​ക്കും തു​ട​ർ​ന്ന് 69.18ലേ​ക്കും ശ​ക്തി പ്രാ​പി​ക്കാം.

നി​ഫ്റ്റി 11,075ൽ​നി​ന്ന് 10,670 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ 11,381 പോ​യി​ന്‍റി​ലേ​ക്ക് ഉ​യ​ർ​ന്നു. വാ​രാ​ന്ത്യ​ദി​ന​ത്തി​ൽ മാ​ത്രം 570 പോ​യി​ന്‍റ് ക​യ​റി. മാ​ർ​ക്ക​റ്റ് ക്ലോ​സിം​ഗി​ൽ സൂ​ചി​ക 11,274 പോ​യി​ന്‍റി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​മാ​ണ് നി​ഫ്റ്റി നേ​ട്ടം നി​ല​നി​ർ​ത്തു​ന്ന​ത്. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 11,247 പോ​യി​ന്‍റി​ലെ നി​ർ​ണാ​യ​ക പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യ​ത് പ്ര​തീ​ക്ഷ പ​ക​രു​ന്നു.

ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ഈ ​വാ​രം 11,546 പോ​യി​ന്‍റി​ൽ ത​ട​സം നേ​രി​ടാം. അ​തു മ​റി​ക​ട​ന്നാ​ൽ ഒ​ക്‌​ടോ​ബ​റി​ൽ സൂ​ചി​ക 11,819 വ​രെ സ​ഞ്ച​രി​ക്കാം. വി​പ​ണി​ക്കു നി​ല​വി​ൽ 10,835ൽ ​ശ​ക്ത​മാ​യ താ​ങ്ങു​ണ്ട്. പാ​രാ​ബോ​ളി​കും സൂ​പ്പ​ർ ട്ര​ൻ​ഡും ബു​ള്ളി​ഷ് മൂ​ഡി​ലേ​ക്കു തി​രി​ഞ്ഞ​ത് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കും. അ​തേ​സ​മ​യം, മ​റ്റു സി​ഗ്ന​ലു​ക​ൾ പ​ല​തും ഓ​വ​ർ ബ്രോ​ട്ടാ​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ വാ​ര​മ​ധ്യ​ത്തി​നു ശേ​ഷം സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ബോം​ബെ സെ​ൻ​സെ​ക്സ് 37,385ൽ​നി​ന്ന് 35,987 പോ​യി​ന്‍റി​ലേ​ക്ക് താ​ഴ്ന്ന​ശേ​ഷ​മാ​ണ് തി​രു​ത്ത​ലു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് മു​ന്നേ​റ്റം തു​ട​ങ്ങി​യ​ത്. വാ​രാ​ന്ത്യ​ദി​ന​ത്തി​ലെ കു​തി​പ്പി​ൽ ബി​എ​സ്ഇ 38,378 പോ​യി​ന്‍റ് വ​രെ ക​യ​റി. അ​താ​യ​ത് താ​ഴ്ന്ന റേ​ഞ്ചി​ൽ​നി​ന്ന് 2389 പോ​യി​ന്‍റ്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​വാ​രം ഇ​തേ കോ​ള​ത്തി​ൽ ന​ല്കി​യ 38,385 പോ​യി​ന്‍റി​ലെ ത​ട​സം കേ​വ​ലം എ​ഴു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ൽ വി​പ​ണി നി​ല​നി​ർ​ത്തി. ഈ ​വാ​രം 38,931ലെ ​ത​ട​സം മ​റി​ക​ട​ക്കാ​നാ​കും ആ​ദ്യ ശ്ര​മം. സൂ​ചി​ക​യു​ടെ താ​ങ്ങ് 36,542 പോ​യി​ന്‍റി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.