ലെനോവോ തിങ്ക്പാഡ്, തിങ്ക്സെന്റർ ലാപ്ടോപ് പുറത്തിറക്കി
Thursday, September 19, 2019 11:12 PM IST
കൊച്ചി: ലെനോവോ പുതിയ തലമുറ തിങ്ക്പാഡ്, തിങ്ക്സെന്റർ ലാപ്ടോപ്പുകൾ പുറത്തിറക്കിയതിനോടൊപ്പം വ്യാവസായിക ഐഒടിയിലേക്കും (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) സുരക്ഷാ സേവനങ്ങളിലേക്കും പ്രവേശിച്ചു.
തിങ്ക്പാഡ് ടി490, തിങ്ക്പാഡ് എക്സ്390 എന്നിവയോടൊപ്പം തിങ്ക് സെന്റർ നാനോ, തിങ്ക് സെന്റർ നാനോ ഐഒടി എന്നിവയാണ് ലെനോവോ പേഴ്സണൽ കംപ്യൂട്ടർ നിരയിൽ പുതുതായി ചേർക്കപ്പെട്ടവ. സ്ഥാപനങ്ങൾക്കുള്ള പുതിയനിര ഉത്പന്നങ്ങളിൽ അൾട്രാ-വൈഡ് ഡ്യുവൽ ഡിസ്പ്ലേ നൽകുന്ന തിങ്ക് വിഷൻ 43.3 ഇഞ്ച് പി44വാട്ടും തിങ്ക് ഐഒടി, തിങ്ക് സ്മാർട്ട് ഹബ് 500, തിങ്ക് ഷീൽഡ് 2.0 സുരക്ഷ എന്നിവയും ലെനോവോ നൽകുന്നു.