ആക്രമണമുണ്ടായാൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടുക മാത്രം മാർഗമെന്ന് മുത്തൂറ്റ് ചെയർമാൻ
Thursday, September 19, 2019 11:12 PM IST
തിരുവനന്തപുരം: ജീവനക്കാർക്കു നേരേ തുടർച്ചയായി ആക്രമണം നടത്തിയാൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന മുത്തൂറ്റ് ശാഖകൾ അടച്ചുപൂട്ടുകയേ മാർഗമുള്ളൂവെന്നു ദി മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് അറിയിച്ചു.
ജീവനക്കാരെ ആക്രമിച്ചും തല്ലിയും അടപ്പിക്കുന്ന ശാഖകളൊന്നും ബലപ്രയോഗത്തിലൂടെ തുറക്കാനാവില്ല. ആക്രമണം മൂലം എല്ലാ ശാഖകളും പൂട്ടേണ്ട സാഹചര്യമുണ്ടായാലും അക്രമികൾക്ക് വഴങ്ങുന്ന നിലപാട് സ്വീകരിക്കില്ല. മുത്തൂറ്റ് സ്ഥാപനങ്ങളുടെ ആകെ സാന്പത്തിക ഇടപാടിന്റെ നാലു ശതമാനം മാത്രമാണ് കേരളത്തിലുള്ളത്.സ്ത്രീകളെ ആക്രമിച്ചതടക്കം 200 ജീവനക്കാർക്കെതിരേ കേസുകളുമുണ്ട്. അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൽ കുറച്ച് ജീവനക്കാർ മാത്രമേയുള്ളു. ബാക്കി പുറത്തുനിന്നുള്ള സിഐടിയു-ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഈ കേസുകളിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.