കയർ കേരള 2019 ഡിസംബർ നാലു മുതൽ
Saturday, August 24, 2019 10:31 PM IST
ആലപ്പുഴ: കയർഫെഡ് മൂന്നു വർഷം മുന്പ് 65,000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് നടപ്പു സാന്പത്തികവർഷം ആറു മാസം പിന്നീടുന്പോൾ ഒന്നര ലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിസംബർ നാലു മുതൽ എട്ടുവരെ തീയതികളിൽ കയർ കേരള 2019 സംഘടിപ്പിക്കാനാണു തീരുമാനം.