ആ​​​ഥ​​​ൻ​​​സ്: തെ​​​ക്ക​​​ൻ യൂ​​​റോ​​​പ്പി​​​ൽ ശ​​​ക്ത​​​മാ​​​യ ഉ​​​ഷ്ണ​​​ത​​​രം​​​ഗം. ഗ്രീ​​​സി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 152 കാ​​​ട്ടു​​​തീ​ ഉ​​​ണ്ടാ​​​യെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ച​​​ത്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു. സ്പെ​​​യി​​​ൻ, അ​​​ൽ​​​ബേ​​​നി​​​യ, തു​​​ർ​​​ക്കി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കാ​​​ട്ടു​​​തീ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഗ്രീ​​​സി​​​ലെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ഹി​​​യോ​​​സ്, സ​​​ക്കി​​​ന്തോ​​​സ് ദ്വീ​​​പു​​​ക​​​ളി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. 4850 അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​താ​​​യി അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. സ്പെ​​​യി​​​നി​​​ലെ വ​​​ട​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ലി​​​യോ​​​ണി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 4000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.


ഇ​​​റ്റ​​​ലി​​​യി​​​ൽ സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ് ഒ​​​രു കു​​​ഞ്ഞ് മ​​​രി​​​ച്ചു. ഫ്രാ​​​ൻ​​​സ്, പോ​​​ർ​​​ച്ചു​​​ഗ​​​ൽ, ഇ​​​റ്റ​​​ലി, ബാ​​​ൾ​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.