റോം: ​​​ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ര​​​ണ്ടു ബോ​​​ട്ടു​​​ക​​​ൾ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​ൽ മു​​​ങ്ങി 27 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ലെ ലാം​​​പ​​​ഡൂ​​​സ ദ്വീ​​​പി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം.

ലി​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ര​​​ണ്ടു ബോ​​​ട്ടു​​​ക​​​ളി​​​ലാ​​​യി തൊ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 60 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.


ഒ​​​രു ബോ​​​ട്ട് ആ​​​ദ്യം മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ര​​​ണ്ടാ​​​മ​​​ത്തേ​​​തും മു​​​ങ്ങി.

ഈ ​​​വ​​​ർ​​​ഷം മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​നി​​​ൽ എ​​ഴു​​നൂ​​റി​​ലേ​​റെ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​ണ് മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്.