അന്വേഷിക്കാൻ തയാറെന്ന് പാക് പ്രധാനമന്ത്രി
Sunday, April 27, 2025 2:11 AM IST
ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനെതിരേ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ.
സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫാണ് പറഞ്ഞത്.
കാകുലിൽ പാക്കിസ്ഥാൻ മിലിറ്ററി അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡിനിടെയായിരുന്നു പ്രഖ്യാപനം.
അതേസമയം പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉൾപ്പെടെ രൂക്ഷമായാണു പ്രതികരിച്ചത്.
പഹല്‍ഗാമില്‍ എന്തെങ്കിലും സംഭവിച്ചുവെന്ന് പാക്കിസ്ഥാൻ ആദ്യം സമ്മതിച്ചില്ല. ഇന്ത്യയാണ് അത് ആസൂത്രണം ചെയ്തതെന്നായിരുന്നു കുറ്റപ്പെടുത്തൽ- അദ്ദേഹം ചൂണ്ടിക്കാട്ടി.