മ്യൂണിക് ആക്രമണം; പ്രേരണ ജിഹാദി ആശയങ്ങൾ
Saturday, February 15, 2025 1:40 AM IST
ബെർലിൻ: മ്യൂണിക് നഗരത്തിൽ കാർ ആക്രമണം നടത്താൻ അഫ്ഗാൻ അഭയാർഥി ഫർഹാദിനു (24) പ്രചോദനമായതു ജിഹാദി ആശയങ്ങളാണെന്ന് ജർമൻ വൃത്തങ്ങൾ അറിയിച്ചു. ജനക്കൂട്ടത്തിലേക്കു കാറിച്ചുകയറ്റിയത് മനഃപൂർവമായിരുന്നുവെന്നു പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 36 പേർക്കാണു പരിക്കേറ്റത്. രണ്ടു വയസുകാരി അടക്കം ഒന്പതു പേരുടെ നില ഗുരുതരമാണ്.
ആക്രമണസമയത്ത് “അള്ളാഹു അക്ബർ” എന്ന് ഇയാൾ വിളിച്ചുവെന്ന് മ്യൂണിക് നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടർ ഗബ്രിയേൽ ടിൽമാൻ അറിയിച്ചു. ഇയാൾ മുന്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല.
2016ൽ ജർമനിയിലെത്തിയ ഫർഹാദ് അഭയത്തിന് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടിരുന്നു. എന്നാൽ താമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി ലഭിച്ചു.