കാട്ടുതീ പടരുന്നു
Friday, July 26, 2024 1:32 AM IST
ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കാട്ടുതീ പടരുന്നു. അൽബർട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ നൂറുകണക്കിനു കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രവിശ്യകളിൽ ആയിരക്കണക്കിന് ഇടിമിന്നലുണ്ടായതാണ് ഇതിനു കാരണം. അൽബർട്ടയിലെ ജാസ്പർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ ചാന്പലായി. പട്ടണത്തിലെ 25,000 നിവാസികളെ ഒഴിപ്പിച്ചുമാറ്റി.