ഡോണൾഡ് സതർലാൻഡ് അന്തരിച്ചു
Saturday, June 22, 2024 3:25 AM IST
ഹോളിവുഡ്: കനേഡിയൻ വംശജനായ ചലച്ചിത്രനടൻ ഡോണൾഡ് സതർലാൻഡ് (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു.
അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറിൽ ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹംഗർ ഗെയിംസ്, ഡോണ്ട് ലുക്ക് നൗ, ക്ലൂട്ട് മുതലായവ പ്രധാന സിനിമകളാണ്.
അദ്ദേഹത്തിന്റെ മരണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അനുശോചനം അറിയിച്ചു. നടൻ കീഫർ സതർലാൻഡ് മകനാണ്.