ജപ്പാൻ രാജകുടുംബം ഇൻസ്റ്റഗ്രാമിൽ
Thursday, April 4, 2024 1:38 AM IST
ടോക്കിയോ: ജാപ്പനീസ് രാജകുടുംബവും ഒടുക്കം ഇൻസ്റ്റഗ്രാമിലെത്തി. തിങ്കളാഴ്ചയാണ് അക്കൗണ്ട് തുടങ്ങിയത്. ആറു ലക്ഷത്തിലധികം ഫോളോവേഴ്സ് ആയിട്ടുണ്ട്.
നരുഹിതോ ചക്രവർത്തിയും പത്നി മസാക്കോയും ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളുമായി 21 പോസ്റ്റുകൾ അക്കൗണ്ടിലുണ്ട്.
അതേസമയം, ഈ പോസ്റ്റുകൾ ലൈക്ക് ചെയ്യാൻ മാത്രമേ പറ്റൂ; കമന്റുകൾ നിരോധിച്ചിരിക്കുകയാണ്.
രണ്ടു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള രാജവംശമാണ് ജപ്പാനിലേത്. പുതുതലമുറയിൽ രാജകുടുംബത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.